ഓഫ്‌റോഡ് സാഹസികരുടെ പറുദീസയെന്ന വിശേഷണം കൂടി ഇപ്പോള്‍ വാഗമണ്ണിനുണ്ട്. ദിനവും ഇവിടെ പുതിയ വഴികള്‍ വെട്ടപ്പെടുന്നു; പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറക്കപ്പെടുന്നു. ഉളുപ്പൂണിയിലേക്കും അടുത്തകാലത്താണ് സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയത്.
‘ഇയ്യോബിന്റെ പുസ്തക’ത്തിലെ പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള മൂന്നാര്‍ തേടി സംവിധായകന്‍ അമല്‍ നീരദിന്റെ ക്യാമറ ഒടുവില്‍ കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ ഈ പുല്‍മേട്ടില്‍ എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ നടക്കുന്ന ഇയ്യോബിന്റെ കഥയുടെ ഒട്ടുമിക്കഭാഗവും ചിത്രീകരിച്ചത് വാഗമണ്ണിലാണ്. പ്രമുഖ വിനോദസഞ്ചാരമേഖലകളായ മൂണ്‍മല, പൈന്‍കാടുകള്‍, മൊട്ടക്കുന്നുകള്‍ എന്നിവയ്‌ക്കൊപ്പം അധികമാരും എത്തിച്ചേരാത്ത ഉളുപ്പൂണിയും ചിത്രത്തില്‍ താരമായി.
(Click here to read more about the story of Uluppooni and the locations of “Iyyobinte Pusthakam” Malayalam movie.)